Kerala

ചക്കകൊമ്പന് പിന്തുണക്കാരെത്തി:ചക്കകൊമ്പനെ പിന്തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു

കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്നും, പരിസ്ഥിതി-വനംവകുപ്പ് മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മൂന്ന് ദിവസത്തോളം ആനയെ മലനിരകളിലൂടെയും ജലാശയത്തിലൂടെയും നിർത്താതെ പിന്തുടർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും

പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന വനംവകുപ്പിനും കത്ത് നൽകി.

അതേസമയം ചക്കകൊമ്പൻ മനുഷ്യനെ കൊന്നാലും പ്രശ്നമില്ല എന്ന വാദഗതി ഉയർത്തി ഇടുക്കി ജില്ലയിലെ ചക്കകൊമ്പന്റെ ആക്രമത്തിന് ഇരയായ പ്രദേശങ്ങളിലെ ജനങ്ങളും സംഘടിക്കുന്നുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top