മലപ്പുറം: വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

സര്‍വ്വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ അവഹേളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.
ഗുരു ആഹ്വാനം ചെയ്തതിന് വിരുദ്ധമായി അനുയായികള്‍ക്ക് മദ്യം വിളമ്പി മയക്കികിടത്തിയ ശേഷം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടേശന്‍ സ്വയം അപഹാസ്യനാവുകയാണെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ചൂണ്ടികാട്ടി.
