തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംയുക്ത പത്രസമ്മേളനവുമായി വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകള്‍. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ വേദന ഉണ്ടായവരോട് മാപ്പ് പറയുന്നുവെന്ന് സംഘടനകള്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ ശൈലികള്‍ കേരള സമൂഹം ഉത്കണ്ഠപ്പെടുന്നതാണെന്നും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിക്കുന്നു. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധര്‍മ്മവേദി, എസ്എന്‍ഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മ്മോദ്ധാരണ സമിതി, എസ്എന്‍ഡിപി യോഗം- എസ്എന്‍ ട്രസ്റ്റ് എന്നീ സംഘടനകളാണ് പത്രസമ്മേളനം നടത്തിയത്