Kerala

വെള്ളാപ്പള്ളിയ്ക്ക് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ

കൊച്ചി: എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു.

സ്‌റ്റേ അന്തിമ ഉത്തരവിന് വിധേയമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം നൽകാനാണ് നിര്‍ദ്ദേശം.

അപ്പീൽ പരിഗണിക്കവെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000വരെ എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്ത് നിങ്ങള്‍ സുരക്ഷിതരായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി 2015ന് ശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ സാഹചര്യം തിരിച്ചറിഞ്ഞത് എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഏഴ് വര്‍ഷം വിളിച്ചുചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും ഈ സാഹചര്യം അനിശ്ചിതമായി തുടരാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിമർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top