Kerala

വിജയത്തിന്റെ രാജ ശില്പി കെ സി തന്നെ, ചെന്നിത്തല ഭാഗ്യദോഷി; വെള്ളാപ്പള്ളി നടേശൻ

യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശനെ പാരമ്പര്യം അനുസരിച്ചു AICC തീരുമാനിച്ചു.

കോൺഗ്രസുകാർ അത് ആഘോഷിക്കുന്നു. ഞാൻ തന്നെ പറഞ്ഞതാണ് പിണറായി ഭരണത്തിൽ വരണമെന്ന ആഗ്രഹം, അത് നടന്നില്ല. 100 സീറ്റ്‌ എന്ന് അവർ പറഞ്ഞത് ഒരു രസത്തിന് പറഞ്ഞതാണ്, കൂട്ടായ പ്രവർത്തി, എല്ലാവരും ഒരേ മനസ്സോടെ UDF നെ നയിച്ചുവെന്നും വെള്ളപ്പാള്ളി വ്യക്തമാക്കി.

സതീശന് നല്ലരീതിയിൽ, സാമൂഹിക നീതിക്ക് അനുസൃതമായ ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ. വിജയത്തിന്റെ രാജ ശില്പി കെ സി തന്നെ ആയിരുന്നു. ആളുകൊണ്ടും അർഥംകൊണ്ടും പോരാടി. എംപി ആയ ഒരാൾ ഉണ്ടാകും എന്ന് നമ്മൾ ആരും കരുതിയില്ല. വിജയ ശില്പി വേണുഗോപാൽ തന്നെ. അർഹിക്കുന്ന സ്ഥാനങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ആളാണ് ചെന്നിത്തല- അദ്ദേഹം പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top