Kerala

സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ

കൊല്ലം: വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ എം എം നസീര്‍.

കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ആക്രമിച്ചതായി എം എം നസീര്‍ ആരോപിച്ചു. അതിനായി പി ആര്‍ വര്‍ക്ക് നടത്തി. മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മാനിക്കാതെയാണ് നേതാക്കളെ ആക്രമിച്ചതെന്നും എം എം നസീര്‍ കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തെ വ്യക്തിപരമായി വരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. അത് പാര്‍ട്ടി അന്വേഷിക്കണം. വി ഡി സതീശനായുള്ള പ്രചരണത്തില്‍ ചില ഘടകകക്ഷികളും വീണു. എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം അത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ കേന്ദ്രീകൃത ശക്തികളുണ്ടെന്നും എം എം നസീര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top