കാസർകോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ബ്രാഹ്മണ മഹാസഭ.

സ്വർണം മോഷ്ടിക്കുന്നത് നമ്പൂതിരിമാരും പോറ്റിമാരുമെന്ന തരത്തിൽ സമുദായത്തെയാകെ അധിക്ഷേപിച്ച വെള്ളാപ്പള്ളി തെറ്റ് തിരുത്തണമെന്ന് കാസർകോട് ബ്രാഹ്മണ മഹാസഭ ആവശ്യപ്പെട്ടു.
എല്ലാ ബ്രാഹ്മണരെയും ആക്ഷേപിക്കുന്ന ദുഷ്ടമനസ്സിന്റെ ചിന്താഗതിയോട് ജനങ്ങൾ യോജിക്കില്ല. ജാതിവ്യവസ്ഥയ്ക്ക് എതിരായി നിലകൊണ്ട നാരായണ ഗുരുവിനെ നിന്ദിക്കുന്ന വാക്കുകളാണ് ഈ പ്രസ്താവന.

ലജ്ജാകരവും അന്തസ്സില്ലാത്തതുമായ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതായും ബ്രാഹ്മണ മഹാസഭ കൺവീനർ ഡി ജയനാരായണ അറിയിച്ചു.