തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.

കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു.