തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ‘മന്ത്രി ശിവന്‍കുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതില്‍ തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാന്‍ ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. അപ്പോള്‍ തര്‍ക്കമില്ലല്ലോ’ എന്നും വിഡി സതീശന് പറഞ്ഞു. നേമത്ത് മത്സരിക്കാനുള്ള ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നിലവാരം കുറഞ്ഞ ആളാണെന്ന് പറഞ്ഞിട്ട് എന്നെ വെല്ലുവിളിക്കരുത്. അദ്ദേഹത്തിന് എന്നേക്കാള്‍ നിലവാരവും സംസ്കാരവുമുണ്ട്. ഞാന്‍ തര്‍ക്കിക്കാനും വഴക്കിടാനും ഇല്ല.’ വിഡി സതീശന് കൂട്ടിച്ചേര്‍ത്തു. ‘എനിക്കെതിരെ വ്യക്തിപരമായ പ്രചാരണങ്ങളാണ് വ്യാപകമായി നടത്തുന്നത്. എകെജി സെന്ററിലിരുന്ന് ഒരാളുടെ നേതൃത്വത്തിലും, ഇപ്പോ പറഞ്ഞ മന്ത്രിയുടെ ഒരു സ്റ്റാഫിന്റെ നേതൃത്വത്തിലും എനിക്കെതിരെ വ്യക്തിപരമായ പ്രചാരണമാണ് അഴിച്ചു വിടുന്നത്. ‘