Kerala

ആരോഗ്യമന്ത്രിയുടേത് നാടകം; ഗൂഢാലോചനയ്ക്ക് പിന്നിൽ സ്പീക്കർ; പ്രതിപക്ഷ നേതാവ്

ആലപ്പുഴ: കെഎസ്‌യു ആരോഗ്യമന്ത്രിയെ ആക്രമിച്ചു എന്ന പച്ചക്കള്ളം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ പേരില്‍ സംസ്ഥാനത്താകെ സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വീണാ ജോര്‍ജിന്റെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാലോ അഞ്ചോ പ്രതിഷേധക്കാരാണ് ആകെ ഉണ്ടായിരുന്നത്. അവരെ അപ്പോള്‍ തന്നെ പൊലീസ് കൊണ്ടുപോവുകയും ചെയ്തു. അവിടെ പിടിവലിയുണ്ടായത് പൊലീസും വീണാ ജോര്‍ജും തമ്മിലാണ്. ഇതിന്റെയെല്ലാം തെളിവുകളുണ്ട്. ആരോഗ്യമന്ത്രി അടുത്ത പ്ലാറ്റ്‌ഫോം വരെ ഒരു കുഴപ്പവുമില്ലാതെ നടന്നു പോയി. അവിടെ ചെന്ന് സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുണ്ടാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വി ഡി സതീശന്‍ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top