കോട്ടയം: മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ നടത്തിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍പ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പേര് എങ്കിലും മാറ്റമായിരുന്നു. അഭിമുഖത്തിലെങ്കിലും മുഖ്യമന്ത്രി ഒന്നുചിരിച്ചല്ലോയെന്നും സതീശന്‍ പരിഹസിച്ചു. പുതുയുഗയാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സതീശന്‍.

‘ആ ഇന്റര്‍വ്യവിലെന്താ തെറ്റ്?. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ പിണറായി വിജയന്‍?. അദ്ദേഹം അറിയപ്പെടുന്ന നടനുമായി ഒരു ഇന്റര്‍വ്യൂ നടത്തില്‍ ഞങ്ങള്‍ അതിനെയൊന്നും പരിഹസിക്കില്ല. അതില്‍ ഒരു തെറ്റുമില്ല. 2008ല്‍ ഉമ്മന്‍ ചാണ്ടി ജയ്ഹിന്ദ് ചാനലില്‍ ഇതുപോലെ ഒന്ന് നടത്തിയിരുന്നു. അന്നിട്ട പേരായിരുന്നു ഇരുവര്‍. ആ പേര് എങ്കിലും മാറ്റാമായിരുന്നു. കൊല്ലം ഇത്രയെങ്കിലും ആയില്ലേ? മോഹന്‍ലാലുമായി ഇന്റര്‍വ്യൂ നടത്തിയതില്‍ യാതൊരു വിരോധവുമില്ല- അദ്ദേഹം പറഞ്ഞു.