Kerala

പകർച്ചവ്യാധിക്കുള്ള 12 കോടിയില്‍ ചിലവാക്കിയത് 0.08% മാത്രം; തെളിവുമായി വി.ഡി.സതീശൻ; മറുപടിയില്ലാതെ ആരോഗ്യമന്ത്രി

പകർച്ചവ്യാധി പടരുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രേഖകള്‍ സഹിതം പ്രതിപക്ഷ നേതാവ് സമര്‍ത്ഥിച്ചപ്പോള്‍ മറുപടിയില്ലാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പകർച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി ബജറ്റിൽ വകയിരുത്തിയിട്ട് ഇതുവരെ ചെലവാക്കിയത് 0.08 ശതമാനം മാത്രമാണ് എന്ന പ്ലാൻ സ്പേസ് രേഖ പുറത്തുവിട്ടാണ് വി.ഡി.സതീശന്‍ സഭയില്‍ ആഞ്ഞടിച്ചത്. മഞ്ഞപിത്തം അടക്കമുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോള്‍ നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന പ്ലാൻ സ്പേസ് രേഖ ഉദ്ധരിച്ചാണ് സതീശന്‍ സംസാരിച്ചത്.

മഴക്കാല പൂര്‍വശുചീകരണം നടത്താന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതും, ആരോഗ്യ വകുപ്പ്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമല്ലാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മഞ്ഞപിത്തം, ഡെങ്കിപ്പനി, പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി . ഷിഗെല്ല,അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്,വെസ്റ്റ് നൈല്‍ അടക്കമുള്ള അടക്കമുള്ള രോഗങ്ങളും പടരുകയാണ്. ഒപ്പം മരണങ്ങളും സംഭവിക്കുന്നു.

സർക്കാര്‍ കണക്കുകൾ പ്രകാരം ഈ ജൂണ്‍ മാസത്തില്‍ 2.40 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ഞൂറിലേറെ പേർക്ക് മഞ്ഞപിത്തം ബാധിച്ചു. 24 പേര്‍ മരണമടയുകയും ചെയ്തു. ജൂണ്‍ 29നു മലപ്പുറം ചേലേമ്പ്രയില്‍ വിദ്യാര്‍ഥിനി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top