തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് വലിയ കടപ്പാടുണ്ടെന്നും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിലെ അജണ്ട മുന്നോട്ട് വച്ചത് പ്രതിപക്ഷമാണ്. അതാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഞങ്ങള്‍ ഗവണ്മെന്റിന് എതിരായ കുറ്റപത്രം സമര്‍പ്പിക്കുകയും അതേ അവസരത്തില്‍ ഞങ്ങള്‍ക്ക് അധികാരം തന്നാല്‍ എന്ത് ചെയ്യുമെന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തു – അദ്ദേഹം പറഞ്ഞു.