Kerala

നേരിടുന്നത് ഒരു സർക്കാരും നേരിടാത്ത പ്രതിസന്ധി; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു സര്‍ക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു നികുതിയും കൂട്ടാതെ പരിധിക്കുളളില്‍ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുളള യാത്രയാണ് ആരംഭിച്ചിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ജനസംഖ്യയില്‍ ഇതുവരെ ഒരു പഠനവും നടന്നിട്ടില്ലെന്നും അസാധാരണമായ ജനസംഖ്യാ മാറ്റം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത്വത്തെ കേരളത്തില്‍ നിര്‍ത്തി അന്താരാഷ്ട്ര നിലവാരമുളള പഠനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മിഷന്‍ സമുദ്ര കേരളത്തെ പൂര്‍ണമായും ഒരു തുറമുഖ നഗരമാക്കാനുളള സ്വപ്‌ന പദ്ധതിയാണ്. സില്‍വര്‍ ഇക്കോണമി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം. വയോജനങ്ങളെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

ഭൂമി എവിടെയാണ്, എങ്ങനെയാണ് എന്ന് ആര്‍ക്കും അറിയില്ല. അറിയപ്പെടാതെ കിടക്കുന്ന നിരവധി ഭൂമിയുണ്ട്. അതിന് ലാന്‍ഡ് പോളിസി ഉണ്ടാക്കി നിക്ഷേപകര്‍ക്ക് ഭൂമി കൊടുക്കാനുളള വലിയ പദ്ധതി, 1500 mw വൈദ്യുതി ഉണ്ടാക്കാന്‍ പറ്റുന്ന പദ്ധതികള്‍ ഊര്‍ജ്ജ മേഖലയില്‍, കേരളത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഒരു ബ്രാന്‍ഡ്, എംടിയുടെ സ്മരണയ്ക്കായി കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങിയവ നടപ്പിലാക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top