Kerala

VDS കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസിനെ നയിക്കട്ടെ’; KPCC അധ്യക്ഷനാക്കാൻ ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്

എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്. വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം.

എറണാകുളം പള്ളുരുത്തിയിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് ഐ പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് സംഭവം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി പ്രത്യേകം ചേരിതിരിഞ്ഞ് ഫ്ലക്സ് യുദ്ധം നടക്കുന്നതിനിടെയാണ്, സതീശനെയും ഷാഫിയെയും ഒരുമിച്ച് പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ഉയർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top