സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്.

കഴിഞ്ഞ ദിവസത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് തവണ കൂടിയിരുന്നു. 1,11,560 രൂപയായിരുന്നു രാവിലത്തെ വില. വൈകുന്നേരം ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിച്ചേർന്നു.
സ്വർണനിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ മെയ് അഞ്ചിന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. 1,12,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 14,115 രൂപയാണ് ഒരു ഗ്രാമിൻ്റെ വില.