തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ കൊലവിളി പരാമര്‍ശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം.

രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഭയന്ന് കഴിയുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ ആരോപിച്ചു. കൊലവിളി പരാമര്‍ശത്തിൽ ഇന്നലെയാണ് പേരിന് എഫ്ഐആർ ഇട്ടതെന്നും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലാണെന്നും യുഡിഎഫ് സമരം ഏറ്റെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തുവെന്നും പഞ്ചായത്ത്, കോർപ്പറേഷൻ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.