പാലക്കാട്: വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ബിഎന്‍എസ് 103 (2) പ്രകാരം കേസെടുത്തു. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെയാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.