തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അത് അയ്യപ്പൻ കൈകാര്യം ചെയ്തുകൊള്ളുമെന്ന് പറഞ്ഞ ശിവൻകുട്ടി,

അദ്ദേഹത്തെ വെറുതെ ചോദ്യം ചെയ്തതല്ലെന്നും സ്വർണകൊള്ള പുറത്ത് വന്നപ്പോൾ മുതൽ കേട്ട പേരാണ് അദ്ദേഹത്തിന്റേതെന്നും പറഞ്ഞു. ചോദ്യം ചെയ്യപ്പെട്ടയാൾ യുഡിഎഫിന്റെ കൺവീനർ ആണ്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടപ്പോൾ അടൂർ പ്രകാശിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. അന്ന് മുതൽ സംശയം ഉയർന്നിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.