പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവിൻെറ ഡീൽ ആരോപണം എഴുതിക്കൊടുക്കുന്നത് പി.ആർ ഏജൻസി. പി.ആർ ഏജൻസി എഴുതിക്കൊടുത്ത ആക്ഷേപം ഉപേക്ഷിക്കുന്നതാണ് നല്ലത്. സതീശൻ പ്രസംഗത്തിൽ കൈ ചുണ്ടുന്നത് പോലും പി.ആർ ഏജൻസി പറഞ്ഞിട്ടാണെന്നും ശിവൻകുട്ടി വിമർശിച്ചു.

സിപിഐഎം – കോൺഗ്രസ് ഡീൽ ആരോപണം കേരളത്തിൽ വിലപ്പോകിവല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. സതീശന്റെ വസതിയിൽ വച്ച് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

അതിന്റെ തെളിവുകൾ എന്റെ കയ്യിൽ ഇല്ല. സതീശൻ പറയുന്നതെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതിന് ജനം മറുപടി നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.