തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി.

സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു.
പരാതി കിട്ടിയില്ലെന്ന് പറഞ്ഞു. അമ്മയും പരാതി നൽകിയിട്ടില്ല.
