രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒളിവില്‍ നിന്നും പുറത്ത് വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയെന്ന് ശിവന്‍കുട്ടി പറഞ്ഞു.

അതാണ് കോണ്‍ഗ്രസിന്റെ സംസ്കാരമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിച്ച ‘സ്ത്രീലമ്പടന്‍’ എന്ന പ്രയോഗത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘സ്ത്രീലമ്പടന്‍ എന്ന പദപ്രയോഗം മുഖ്യമന്ത്രി സഹികെട്ട് ഉപയോഗിച്ചതാണ്. സ്ത്രീലമ്പടന്മാര്ക്ക് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്. അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളത്.

യൂസ് ആന്‍ഡ് ത്രോ സംസ്കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറി. വസ്തുത നാട്ടുകാര്‍ക്ക് അറിയാം’, ശിവന്‍കുട്ടി പറഞ്ഞു.