നിയമസഭയില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യോത്തരവേളയില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

13 മിനിറ്റോളം മന്ത്രി മറുപടി പറയുകയും ചെയ്തു. എന്നാല്‍ അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍ ചോദ്യം ചോദിക്കുന്നതിനിടെയാണ് മന്ത്രി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ സ്പീക്കര്‍ ഇടപെടുകയും ചെയ്തു.
എംഎല്‍എയോട് ഇരിക്കാന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ മന്ത്രി പി രാജീവിനോടെ വര്‍ക്കല എംഎല്‍എ ജോയിയോടും വൈദ്യസഹായം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്റ്റീഫന്റെ ചോദ്യത്തിന് മറുപടി നല്‍കാം എന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിമാര്‍ അടക്കം നിര്‍ബന്ധിച്ച് അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്തേക്ക് ഇറക്കി. തുടര്‍ന്ന് പാര്‍ലമെന്റികാര്യമന്ത്രി എംബി രാജേഷ് തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.