തിരുവനന്തപുരം: മദ്യത്തിന്റെ വില ഇടയ്ക്കിടയ്ക്ക് കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

മദ്യത്തിന്റെ വില കൂട്ടിയാല്‍ അതിന്റെ ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണയാണെന്നും വില കൂടിയതിന്റെ വിഷമത്തില്‍ നാലാമതൊരു പെഗ് കൂടി കഴിക്കുമെന്നും സതീശൻ പറഞ്ഞു.
നിയമസഭയില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ സതീശൻ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനിടയാണ് മദ്യത്തിന്റെ വില സംബന്ധിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.