തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 35 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് മാത്രം 63 ഇടത്താണ് മുന്നിട്ട് നില്‍ക്കുന്നത്. സിപിഎം 25 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഘടകകക്ഷിയായ ലീഗ് 23 ഇടത്താണ് ലീഡ് ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ 9 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴ്, ആര്‍എസ്പി 3, ആര്‍എംപി 1, സിഎംപികെഎസ് സി 1 എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ലീഡ് നില.