Kerala

യുഡിഎഫിനായി പ്രചാരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വെൽഫെയർ പാർട്ടി ഇറങ്ങും.

ലഘുലേഖ വിതരണം മുതൽ കലാശക്കൊട്ടിനുവരെ വെൽഫെയർ പ്രവർത്തകർ രംഗത്തിറങ്ങാൻ തീരുമാനമായെന്ന് സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അറിയിച്ചു.

വട്ടിയൂർക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തന്നെയാണ് വെൽഫെയർ പാർട്ടി വോട്ട് നൽകുക. ബിജെപിക്ക് വിജയസാധ്യതയുള്ള നേമം, കഴക്കൂട്ടം, മലമ്പുഴ പോലുള്ള മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് സർവ്വേയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുകയെന്നും റസാഖ് പാലേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top