കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. 15 വർഷമായി 49 ആം വാർഡ് കൗൺസിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി. കോൺഗ്രസ് കൗൺസിലറായിരുന്ന ഇവരിപ്പോൾ ആർഎസ്പിയുടെ കൗൺസിലാണ്.
അതേ സമയം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് വിജ്ഞാപനമിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലാപഞ്ചായത്തുകളില്‍ സ്ത്രീകള്‍ പ്രസിഡന്റാകും.

എറണാകുളം പട്ടികജാതിക്കായും സംവരണംചെയ്തു. കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരും.