Kerala

യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിൽ: എ കെ ബാലൻ

തിരുവനന്തപുരം: മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സിപിഐഎം നേതാവ് എ കെ ബാലൻ.  മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ കെ ബാലൻ്റെ ഗുരുതര ആരോപണം. യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആർഎസ്എസുമായും യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ കെ ബാലൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തിൽ ആർഎസ്എസുമായി കോൺഗ്രസ് കൂട്ടുകൂടിയെന്നും മറുവശത്ത് മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നുമാണ് എ കെ ബാലൻ്റെ ആരോപണം. തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരം പാലക്കാട് ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നും എ കെ ബാലൻ ആരോപിച്ചു. ഇക്കാര്യം ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എൽഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top