കൊച്ചി: ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എൻഡിഎയിലേക്ക് പോയ ട്വന്റി 20ക്കെതിരെ

രാഷ്ട്രീയ പ്രചാരണം ശക്തമാക്കാൻ യുഡിഎഫും എൽഡിഎഫും. ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. സ്വന്തം അണികളെ പോലും കബളിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്തതെന്ന് സിപിഐഎമ്മും ആരോപിക്കുന്നു.
കുന്നത്തുനാട് മണ്ഡലത്തിലടക്കം എൻഡിഎ പ്രവേശനം ഒരു രാഷ്ട്രീയ വിമർശനമാക്കാനാണ് ഇരു മുന്നണികളുടെയും നീക്കം. പാർട്ടിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തിയുള്ള അണികളേയും നേതാക്കളേയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതിലൂടെ ഇരുമുന്നണികളും ലക്ഷ്യമിടുന്നത്.