Kerala

മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു

മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു. തിരുവനന്തപുരം വിഴിഞ്ഞതായിരുന്നു സംഭവം. ഇന്നലെ രാത്രി ഏഴരയോടെ മുക്കോല തലയ്ക്കോട് വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. മറൈൻ എൻഫോഴ്‌സ്മെൻ്റിലെ പോലീസുകാരനായ ടിജു ആണ് കുടുംബത്തെ ആക്രമിച്ചത്.

മുക്കോല സ്വദേശിയായ ശാന്തന് നേരെയായിരുന്നു ഉദ്യോഗസ്ഥന്റെ ആക്രമണം. ഇയാളും . ഇയാളുടെ ഭാര്യയും അഞ്ചു വയസുകാരിയായ മകളും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിൽ, ടിജുവിന്റെ ബൈക്ക് ഇടിച്ചിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ പോലീസുകാരൻ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി,

തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥനെ കീഴ്പ്പെടുത്തിയത്. ഇയാൾ നന്നായി മദ്യപിച്ചിരുന്നുവെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥനെതിരെ തുടർനടപടി എടുത്തേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top