Kerala

പുലർച്ചെ 3 മണി വരെ ഡി ജെ പാർട്ടി നീണ്ടു;റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലീസ് പരിശോധന

കൊച്ചി :പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാർട്ടിക്കെതിരെ പൊലീസ് നടപടി. ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന.

11 മണിവരെയാണ് പബ്ബുകളിൽ ഡിജെ പാർട്ടി അനുവദിച്ചിട്ടുള്ളത്. എന്നാൽ പുലർച്ചെ 3 മണി വരെ നീണ്ടു. വേഷപ്രച്ഛന്നരായി ഹാളിൽ പ്രവേശിച്ചായിരുന്നു പൊലീസിന്റെ നടപടി.

പോലീസ് എല്ലാ ഡി ജെ പാർട്ടികളും നിരീക്ഷിച്ചു വരികയാണ് .ഈ പാർട്ടികളിൽ മയക്ക് മരുന്ന് കച്ചവടവും വ്യാപകമായി നടന്നുണ്ടെന്നു പരാതി ഉയർന്നിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top