Kerala

UDF പ്രചാരണത്തിന് നടൻ വിജയ് കേരളത്തിലേക്ക് എത്തുന്നു?

ചെന്നൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് വിവരം.

അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിവരം കൂടി പുറത്തുവരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top