വാഷിങ്ടൺ: ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് കൂടി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിസംബന്ധിച്ച ഉത്തരവിൽ പ്രസിഡൻ്റ് ഒപ്പിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് 90 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ചത്.

ചൈനയുമായി വ്യാപാര ഉടമ്പടി ഉടനെന്ന് ട്രംപ് അറിയിച്ചു. ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് ഉൽപ്പന്നങ്ങളുടെ നികുതി 45 ശതമാനം ആയും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി 25 ശതമാനം ആയും ഉയർത്താനുള്ള തീരുമാനമാണ് താൽക്കാലികമായി നിർത്തിവെച്ചത്.
നിലവിൽ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം നികുതിയും, അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് പോകുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനംനികുതിയുമാണ് ഈടാക്കുന്നത്.
