Kerala

മുകുന്ദനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മുൻ DCC പ്രസിഡന്‍റ് ജോസ് വള്ളൂർ

തൃശ്ശൂർ: സിപിഐ വിട്ട സി സി മുകുന്ദനുമായി രഹസ്യകൂടിക്കാഴ്ച നടത്തി തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. പിന്നാലെ മാധ്യമങ്ങൾക്ക് മുഖംനല്‍കാതെ ജോസ് വള്ളൂർ മടങ്ങി. വ്യാഴാഴ്ച രാത്രിയിലാണ് സി സി മുകുന്ദൻ ഡൽഹിയിലെത്തിയത്.

ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള ഹൗസിന്റെ പിൻവാതിലിലൂടെ ജോസ് വള്ളൂർ ഇറങ്ങിപ്പോയി. പിന്നാലെ എത്തിയ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല താൻ വന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു.

സി സി മുകുന്ദനെ നാട്ടികയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് മുൻ ഡിസിസി നേതാവിന്റെ കൂടിക്കാഴ്ച. പിന്തുണയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് മുകുന്ദൻ ഡൽഹിയിലെത്തിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top