തൃശൂർ: തൃശൂർ കോർപ്പറേഷൻ സീറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ജോർജ് ചാണ്ടിയും ഷോമി ഫ്രാൻസിസും രാജിവെച്ചു.

ഈസ്റ്റ് മണ്ഡലം പ്രസിഡൻറായിരുന്നു ജോർജ് ചാണ്ടി, ഒല്ലൂർ ബ്ലോക്ക് സെക്രട്ടറി മുൻ കൗൺസിലർ ആയിരുന്നു ഷോമി ഫ്രാൻസിസ്. നേരത്തെ കോർപ്പറേഷൻ കൗൺസിലർ നിമ്മി റപ്പായി രാജിവെച്ചിരുന്നു.
സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ബൈജു വർഗീസ് പാർട്ടി വിരുദ്ധനായി പ്രവർത്തിച്ച ആളാണെന്ന് ജോർജ് ചാണ്ടി പറഞ്ഞു.

തൃശൂരിലെ പഴയകാല കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോർജ് ചാണ്ടി കോൺഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷൻ ക്വാർട്ടേഴ്സ്. കോൺഗ്രസ് വിട്ട ജോർജ്, മിഷൻ ക്വാർട്ടേഴിൽ സ്വതന്ത്രനായി മൽസരിക്കും