യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് സ്ലീപ്പർ കോച്ചിൽ നിന്ന് എലി കടിച്ചത്. കാലിൻ്റെ വിരലിന് പരുക്കേറ്റ 64 കാരൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

ചൊവാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിന് എലി കടിച്ചത്. സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം.
യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു. തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.
