Uncategorized
ജോലിസമയം കഴിഞ്ഞു:വിമാനം പറത്താൻ തയ്യാറാകാതെ പാകിസ്ഥാൻ പൈലറ്റ്:യാത്രക്കാർ പ്രതിഷേധിച്ചു
ലാഹോർ: ജോലി സമയം കഴിഞ്ഞെന്ന കാരണത്താല്‍ യാത്രക്കാരെ പാതിവഴിയില്‍ ഉപേക്ഷിച്ച് പെലറ്റ്. പാകിസ്ഥാന്റെ അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ പൈലറ്റാണ് യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിച്ചത്.
റിയാദില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പികെ 9754 എന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് സൗദി അറേബ്യയിലെ ദമാമില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു.
ഇതിനു ശേഷമാണ് അദ്ദേഹം ജോലി സമയം കഴിഞ്ഞുവെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിമാനം പറത്താന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.പൈലറ്റിന്റെ പ്രവര്‍ത്തിയെക്കുറിച്ച് അറിഞ്ഞ യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അധകൃതര്‍ ഇടപെട്ട് ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.