തൊടുപുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ ജനവിധി തേടും.

മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതിയിരുന്നുവെങ്കിലും ജോസഫ് തന്നെ ജനവിധി തേടണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. അതിനെ തുടര്‍ന്നാണ് ജോസഫ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.