Kerala

എൻഎസ്എസ് നിലപാട്; തിരുവഞ്ചൂർ രാധാകൃഷ്ണൻ പെരുന്നയിലെത്തി

ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ്നെ വരുതിയിലാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു.

അതിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. സൗഹൃദ സന്ദർശനമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട് തന്റെ സന്ദർശനത്തിന് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുന്നേ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കണ്ട് സംസാരിച്ചു മടങ്ങിയ കോൺഗ്രസ് നേതാക്കന്മാരും തങ്ങളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല എന്ന നിലപാടിലായിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം  ആസ്ഥാനം സന്ദർശിച്ചിരുന്നു.

.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top