കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.

താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കില്‍ മുഹമ്മദ് ബഷീര്‍ (44), കരിമ്പാലന്‍കുന്ന് ജിതിന്‍ വിനോദ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ താമരശ്ശേരി സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

ഇതില്‍ മുഹമ്മദ് ബഷീര്‍, ഷബാദ് എന്നിവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.