കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്.
നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.