നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സസ്പെന്‍ഷന്‍. മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. ഈ സമ്മേളന കാലായവധിയിലാണ് സസ്പെന്‍ഷന്‍.
മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു,തുടര്‍ച്ചയായി സഭയിലെ ബെല്ലുകള്‍ അനുമതിയില്ലാതെ മുഴക്കി, തുടര്‍ച്ചയായി സ്പീക്കറുടെ ചെയറിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചു,

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാരെപ്പോലും ആക്രമിച്ചു,സഭ തുടര്‍ച്ചയായി തടസ്സപ്പെടുത്തി. സഭയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.