തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവർ ആണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്തിട്ടുണ്ട്.ദൈവം കൂടെ നില്‍ക്കുന്നത് കൊണ്ടാണ് തൃശൂരില്‍ നിന്ന് ജയിക്കാനായത്. പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു.
താൻ ജയിച്ചത് ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിന്നോ തിരുവനന്തപുരത്ത് നിന്നോ അല്ല. ഒരു സ്വാധീനവും ഇല്ലാത്ത ഇനിയൊരിക്കലും സ്വാധീനം ഉണ്ടാകില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് ജയിച്ചത്. ഇത് പറയുമ്പോൾ എൻ്റെ കണ്ണ് നിറയുന്നുണ്ട്’.സുരേഷ് ഗോപി പറഞ്ഞു.
