തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സംവാദ സദസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം മടക്കി അയച്ച തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ ഭവന നിർമാണത്തിൻ്റെ തറക്കല്ലിടൽ കഴിഞ്ഞു.

സിപിഐഎം ചേർപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ നിർവഹിച്ചു.
സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് ഭവന നിർമ്മാണം. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്ക്വയർ ഫീറ്റ് വീടാണൊരുക്കുന്നത്.

ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേർന്ന് ഭവന നിർമ്മാണത്തിനായി സഹായിക്കുന്നുണ്ട്.