ന്യൂഡല്‍ഹി: സ്ത്രീധന പീഡന വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരുമെന്ന് സുപ്രീംകോടതി.

സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ പീഡനത്തിലാണ് മരിച്ചതെന്ന യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 498 എ പ്രകാരമായിരുന്നു അമ്മായിയമ്മയ്ക്കെതിരെ കേസെടുത്തത്.