India

മാറിടത്തില്‍ പിടിക്കുന്നത് ബലാത്സംഗ ശ്രമം തന്നെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങളുടെ തെറ്റായ പ്രയോഗം കാരണം ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് റദ്ദാക്കാന്‍ അര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top