കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരന് അതൃപ്തിപ.

രസ്യമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ആ തീരുമാനം സ്വീകരിക്കാന്‍ സമയമുണ്ടെന്നുമാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘പാര്‍ട്ടി തീരുമാനം അറിയിച്ചാല്‍ അതുമായി മുന്നോട്ടുപോകുമെന്നാണ് ഇന്നലെ കണ്ടപ്പോള്‍ കെ സുധാകരന് എന്നോട് പറഞ്ഞത്. പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലല്ലോ, അതുകൊണ്ട് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സമയമുണ്ട്.
ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സുധാകരന് എന്റെയും നേതാവാണ്. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ല,’ സണ്ണി ജോസഫ് പറഞ്ഞു.