രാജകുമാരി: സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം.മണി എംഎൽഎയുടെ മകളും ആയ സുമാ സുരേന്ദ്രന് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലും, രാജകുമാരി പഞ്ചായത്തിലും വോട്ട്.

രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ സുമാ സുരേന്ദ്രന് ഈ പഞ്ചായത്തിലെ ഒന്നാം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലും ആണ് വോട്ടുള്ളത്.
നിലവിൽ രാജാക്കാട് പഞ്ചായത്ത് അഞ്ചാംവാർഡിൽ സ്ഥിരതാമസമാണ്. മുൻപ് രാജകുമാരി പഞ്ചായത്ത് ഒന്നാം വാർഡിൽനിന്ന് ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആയത്.

പഞ്ചായത്തംഗമായിരുന്നപ്പോൾ അവിടെയാണ് താമസിച്ചിരുന്നതെന്നും പിന്നീട് രാജാക്കാട് പഞ്ചായത്തിലേക്ക് താമസം മാറിയതാണെന്നും സുമ സുരേന്ദ്രൻ പറഞ്ഞു. രാജകുമാരി പഞ്ചായത്തിലെ വോട്ട് റദ്ദാക്കാൻ രേഖാമൂലം അപേക്ഷ നൽകിയതാണെന്നും അവർ പറഞ്ഞു.