തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന മത്സരിക്കും.

എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു.

നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു.