India

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു

ഇൻഡോറിൽ സർക്കാർ സ്കൂളിലെ പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ തനിക്ക് പരിചയമുള്ള ഒരു യുവാവ് മാസങ്ങളോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മൊ‍ഴി. 2024ൽ ഗർബ ആഘോഷത്തിനിടെയാണ് താൻ പ്രതിയെ പരിചയപ്പെട്ടതെന്നും അതിനുശേഷം ഇരുവരും സംസാരിക്കാൻ തുടങ്ങിയതായും പെൺകുട്ടി മൊഴി നൽകി. പിതാവിന്റെ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി യുവാവിനോട് സംസാരിച്ചിരുന്നത്.

2025 മെയ് മാസത്തിൽ പ്രതി പെൺകുട്ടിയെ സമീപിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന നിരസിച്ചപ്പോൾ പ്രതി പെണ്‍കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോകുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി മൊ‍ഴി നൽകി. ഇക്കാര്യം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങള്‍ അവുഭവിക്കേണ്ടി വരുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി പിന്നീട് ഫോണിലൂടെ ബന്ധപ്പെടുന്നത് തുടരുകയും പലതവണ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top